കോവിഡ് ഭീതിയോ മാനദണ്ഡങ്ങളോ ഇല്ലാതെ മലമ്പുഴ ഡാം ഉദ്യാനത്തിൽ വൻ തിരക്ക്

New Update

publive-image

മലമ്പുഴ:കോവിഡ് ഭീതിയോ മാനദണ്ഡങ്ങളോ ഇല്ലാതെ മലമ്പുഴ ഡാം ഉദ്യാനത്തിൽ ഞായറാഴ്ച്ച വൻ തിരക്ക് അനുഭവപ്പെട്ടു.കേരളാ - തമിഴ് നാട് അതിർത്ഥിയായ ചാവടിയിൽ ശക്തമായ പരിശോധന നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള കുട്ടികൾ  ഉൾപ്പെടെ ഒട്ടേറെ പേർ മലമ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയിരുന്നു. ശനിയാഴ്ച്ചയും തിരക്കുണ്ടായിരുന്നതായി ഗാർഡനിലെ കച്ചവടക്കാർ പറഞ്ഞു.

Advertisment

publive-image

ടിക്കറ്റെടുത്ത് ഉദ്യാനത്തിനകത്ത് പ്രവേശിക്കുന്ന കുട്ടികൾ നേരെ ഓടി ചെല്ലുന്നത് കുട്ടികളുടെ പാർക്കിലേക്കാണെങ്കിലും പാർക്ക് അടച്ചിട്ടത് കാണുന്നതോടെ രക്ഷിതാക്കളുൾപ്പെടെയുള്ളവർ നിരാശരാവുന്നു. ചിൽ ഡ്രൻസ് പാർക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ കുട്ടികൾക്കു ടിക്കറ്റ് ഒഴിവാക്കേണ്ടതല്ലേയെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു.

publive-image

കോവിഡിൻ്റെ തുടക്കത്തിൽ അടച്ചിട്ടതാണ് കുട്ടികളുടെ പാർക്ക് .ഉപയോഗിക്കാതെ, മഴയും വെയിലും കൊണ്ട് കളി ഉപകരണങ്ങൾ തുരുമ്പുപിടിച്ചു നശിച്ചു. കളി തീവണ്ടി ബോഗി വേർപ്പെട്ടും എഞ്ചിൻ തകരാറായും കിടക്കുന്നു. ഉദ്യാനത്തിലെ പുൽതകിടികളും പൂച്ചെടികളും കുറേയൊക്കെ വാടിക്കരിഞ്ഞു നിൽക്കുന്നു. ലക്ഷങ്ങൾ ചിലവിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഉദ്യാനത്തിൽ കാണുന്നില്ലെന്ന് വിനോദസഞ്ചാരികൾ പറയുന്നു.കോവിഡിൻ്റെ വകഭേദങ്ങൾ ശക്തമായും അതിവേഗവും വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലമോ സാനിറ്ററൈസർ ഉപയോഗമോ ഇല്ലാതെ വിനോദസഞ്ചാരികൾ ഉദ്യാനത്തിൽ ഇങ്ങനെ വിലസുന്നതിനു് അനുവദിച്ചുകൂടെന്ന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പറയുന്നു.

Advertisment