ഡോ.മാധവമേനോൻ പുരസ്‌കാരം സഹല ഫർസാനക്ക്

New Update

publive-image

ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭാസത്തിന്റെ പിതാവും നാഷണൽ ലോ യൂണി വേഴ്സിറ്റികളുടെ മുൻ വൈസ് ചാൻസിലറും ദേശീയ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറും ആയിരുന്നു ഡോ.എൻ. ആർ.മാധവ മേനോന്റെ സ്മരണാർത്ഥം ജില്ലയിലെ ഏറ്റവും മികച്ച നിയമ വിദ്യാർത്ഥിക്ക് വിശ്വാസ് നൽകുന്ന പുരസ്‌കാരത്തിന്  നെഹ്‌റു അക്കാദമി ഓഫ് ലോയിലെ സി. കെ സഹല ഫർസാന അർഹയായി.

Advertisment

പഞ്ചവർഷം എ. എൽ. ബി പരീക്ഷയിൽ കോഴിക്കോട് സർവക ലാശായിൽ ഒന്നാം റാങ്ക് നേടിയ സഹല ഫർസാന നിരവധി സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും കേരളത്തിനകത്തും പുറത്തും ക്വിസ്, ഡിബേറ്റ്, പ്രബന്ധ രചനമത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.

publive-image

റണ്ണർ അപ്പ്‌ പുരസ്‌കാരത്തിന്  അൽ ആമീൻ ലോ കോളേജിലെ കല്യാണി ബാലചന്ദ്രനും, പ്രോത്സാഹന സമ്മാനത്തിന് വി. ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിലെ എം.ഷബാസും അൽ ആമീൻ ലോ കോളേജിലെ അമൃത എം നായരും അർഹയായി. മുൻ ജില്ലാ ജഡ്ജി എം. ആർ. ബാലചന്ദ്രൻ നായർ, മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബ എന്നിവരായിരുന്നു പുരസ്‌കാര സമിതി അംഗങ്ങൾ.

പുരസ്‌കാരങ്ങൾ പാലക്കാട്‌ പ്രിൻസിപ്പാൾ ജില്ലാ ജഡ്ജി ഡോ. ബി. കലാം പാഷ വിതരണം ചെയ്തു. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വൈസ് പ്രസിഡന്റ്‌ മാരായ ബി. ജയരാജൻ, അഡ്വ. ആർ. ദേവി കൃപ, ജോയിന്റ് സെക്രട്ടറി മാരായ ദീപ ജയപ്രകാശ്, അഡ്വ. എൻ. രാഖി എന്നിവർ സംസാരിച്ചു.

Advertisment