മാഹിയിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തിയ മദ്യം പിടികൂടി; . മുൻ ബിജെപി സ്ഥാനാർത്ഥിയും കൂട്ടാളികളും പിടിയിൽ

New Update

publive-image

മാഹിയിൽ നിന്ന് കടത്തുകയായിരുന്ന മദ്യം പിടികൂടി. മാഹിയിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം വരുന്ന അനധികൃത മദ്യമാണ് എക്സൈസ് പിടികൂടിയത്. മുൻ ബിജെപി സ്ഥാനാർത്ഥിയും കൂട്ടാളികളുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ (30), പാറക്കോട്ടിൽ നിതിൻ (31) എന്നിവരെയാണ് എക്‌സൈസ് പിടിച്ചത്. ഇവർ പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്നു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.

Advertisment

400 കുപ്പി മദ്യവുമായി മാഹിയിൽ നിന്ന് പാണ്ടിക്കാട് ഹൈസ്‌കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്തെത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഇവർ പിടിയിലായത്. ദിവസങ്ങൾ നീണ്ട നിരീക്ഷണമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisment