/sathyam/media/post_attachments/tJQ3BPmYzMGkyles5dhR.jpg)
കേരളത്തിലെ ആക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായവും ലഭ്യമാകാതെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന അൻപതോളം കുടുംബങ്ങൾക്ക് പ്രതിമാസം രണ്ടായിരം രൂപാ വീതം ധനസഹായം നൽകാൻ തീരുമാനിച്ചതായി മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാൻ & മാനേജിംഗ് ട്രസ്റ്റി ഡോ. ആർ. ബാലശങ്കർ.
അടിയന്തിരാവസ്ഥ കാലത്ത് കൊടിയ മർദ്ധനത്തിന് ഇരയായി നിലവിൽ ചികിത്സയ്ക്ക് പോലും മാർഗമില്ലാതെ ദുരിതാവസ്ഥയിൽ കഴിയുന്ന ആളുകൾക്കും ഇതിനോടൊപ്പം ധനസഹായവും, ചികിത്സയും നൽകുന്ന കാര്യവും പരിഗണനയിലാണെന്ന് ബാലശങ്കർ പറഞ്ഞു.
രാഷ്ട്രീയ അക്രമത്തിന് എതിരായി പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള ക്രിയാത്മകവും, നൂതനവുമായ ഒരു ആശയം എന്ന നിലയ്ക്കാണ് മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നതെന്ന് ബാലശങ്കർ പറഞ്ഞു.
ഇതുവരെ ഒരു തരത്തിലുമുള്ള സഹായം ലഭ്യമാകാത്ത, ഉപജീവന മാർഗം നഷ്ടപ്പെട്ട, അൻപതോളം കുടുംബങ്ങൾക്കാണ് സഹായം നൽകാൻ ഉദ്ദേശിക്കുന്നതെങ്കിലും മുഴുവൻ രാഷ്ട്രീയ അക്രമങ്ങളിലെ ഇരകളുടെ കുടുംബങ്ങളിലേക്കും സഹായം നൽകുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് ബാലശങ്കർ പറഞ്ഞു.
അടുത്ത മാർച്ച് 2022 മുതൽ നിലവിൽ വരുത്താനുദ്ദേശിക്കുന്ന ധനസഹായ പദ്ധതിക്ക് അർഹരായവർക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനായി മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ വെബ് സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകരിൽ നിന്നും ഏറ്റവും കൂടുതൽ അർഹരായവരെ കണ്ടെത്തുന്നതിനുള്ള ചോദ്യാവലി വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
മുൻ കേന്ദ്ര മന്ത്രി ഡോ. മുരളീമനോഹർ ജോഷി മുഖ്യരക്ഷാധികാരിയും, മുൻ ചത്തീസ്ഗഡ് ചീഫ് സെക്രട്ടറി ഡോ. സുനിൽ കുമാർ (ഐ.എ.സ്) ട്രസ്റ്റിയായും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ 2020-2021 വർഷങ്ങളിലെ വിവിധ മേഖലകളിലുള്ള 'നാഷണൽ എക്സലൻസ്' അവാർഡ് ദാനചടങ്ങിലാണ് ആർ. ബാലശങ്കർ കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിലെ ഇരകൾക്ക് ധനസഹായം നൽകുന്ന വിവരം അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us