/sathyam/media/post_attachments/XAecJbjm2RMjDnoTsoYP.jpeg)
പാലക്കാട് : കെ റെയിൽ പദ്ധതികളെക്കുറിച്ചുള്ള വാഴ്ത്തലുകൾ നിറയുന്ന വാർത്തകൾ നീതിബോധത്തിന് നിരക്കുന്നതാണോ എന്നു മാധ്യമങ്ങൾ പരിശോധിക്കണമെന്ന് പ്രമുഖ സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ കൂടുതൽ ജ്ഞാനമുള്ളവർ ഇതെങ്ങനെ ജനവിരുദ്ധമാകുന്നു എന്നു പറഞ്ഞിട്ടുണ്ട്. അതു പിന്തുടരാനോ പഠിക്കാനോ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. മനോരമ ചീഫ് റിപ്പോർട്ടർ ആയിരുന്ന സഞ്ജയ് ചന്ദ്രശേഖറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തിൽ മാധ്യമ ധാർമികത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തലാണ് മാധ്യമ ധാർമികത. ചോദ്യങ്ങൾ ഭരണാധികാരികളെ അസ്വസ്ഥരാക്കും. അവരെ മാധ്യമധർമം പഠിപ്പിക്കേണ്ടത് മാധ്യമരംഗത്തുള്ളവർ ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല വേണ്ടത്ര വികസിച്ചിരുന്നെങ്കിൽ അമേരിക്കൻ സാമ്രാജ്യത്വത്തെ ആശ്രയിക്കാതെ നമ്മുടെ രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കാനാകുമായിരുന്നു എന്നും സി.വി. ബാലകൃഷ്ണൻ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. വി. ചന്ദ്രശേഖരൻ സഞ്ജയ് അനുസ്മരണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മധുസൂദനൻ കർത്താ, വൈസ് പ്രസിഡന്റ് സി. ജിഷ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us