New Update
/sathyam/media/post_attachments/QyxQ3BMvLFwZvOQDgrC5.jpg)
നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്.
Advertisment
മഞ്ചപേരുമല സ്വദേശി സുൽഫിക്കർ, അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. തന്നെ ആളുമാറിയാണ് സംഘം കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചതെന്ന് അബ്ദുൽ മാലിക്ക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും അടക്കം കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് കോടതിയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us