New Update
Advertisment
കോട്ടയം: നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങള്‍ മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.