25
Tuesday January 2022
തിരുവനന്തപുരം

ഫ്രാങ്കോ മുളയക്കലിനെ രക്ഷപ്പെടുത്തിയത് പ്രോസിക്യൂഷൻ ; വിധി സ്ത്രീ സുരക്ഷയക്ക് വെല്ലുവിളി; വെൽഫെയർ പാർട്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 15, 2022

തിരുവനന്തപുരം: പ്രതിയായ ഫ്രാങ്കോ മുളക്കലിൽ പ്രതിയായ ബലാത്സംഗക്കോസിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് സംസ്ഥാന സർക്കാർ പ്രോസിക്യൂഷന്റെ ഒത്തുകളിമൂലമാണ്. ഇത് തികഞ്ഞ വഞ്ചനയും സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയുമാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ദുർബലമായ വാദങ്ങൾ ഉന്നയിച്ചും കൃത്യമായ തെളിവുകൾ ഹാജരാക്കാതെയും നടത്തിയ ഒത്തുകളി ആർക്കുവേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. ഫ്രാങ്കോ മുളക്കലിനെതിരെ പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സമയത്തും സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തിയിരുന്നത്. വലിയ പ്രതിഷേധം ഉയരുകയും കന്യാസ്ത്രീ സമൂഹം തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തപ്പോഴാണ് പോലീസ് നിർബന്ധിതാവസ്ഥയിൽ കേസെടുക്കുന്നത്.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ട സന്ദർഭത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടായിട്ടുള്ളത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 2014 മുതൽ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.

അനേകം ദുരൂഹത നിറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടും വ്യക്തമായ അന്വേഷണം നടത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല. ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവികത ഒന്നുമില്ലെന്നാണ് വിലയിരുത്തിയത്. സർക്കാറിന്റെയും പ്രതിഭാഗത്തിന്റെയും ഒത്തുകളിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം.

കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരന്തരം പീഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കന്യാസ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ പൗര സമൂഹം ജാഗ്രത പുലർത്തണം. നവോത്ഥാനത്തിന് ശേഷവും സ്ത്രീകൾക്ക് നീതി നൽകുന്ന ജനാധിപത്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിച്ചില്ലായെന്നത് ഖേദകരമാണ്. വാളയാർ കേസടക്കം പ്രതിലോമകരമായ വിധികളും അന്വേഷണ ഫലങ്ങളും വന്നുകൊണ്ടിരിക്കുന്നത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

More News

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 2,55,874 പുതിയ കൊറോണ വൈറസ് കേസുകൾ .തിങ്കളാഴ്ചത്തെ കേസുകളേക്കാൾ 16.39 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 614 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മൊത്തം മരണസംഖ്യ 4,89,848 ആയി. ഇന്ത്യയിലെ സജീവ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 5.62 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 93.15 ശതമാനമായി ഉയർന്നു. ഡൽഹിയിൽ തിങ്കളാഴ്ച 5,760 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. […]

മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെ ആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശിയാലിനെയാണ് മുറിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് ഒരു കൊമ്പൊടിഞ്ഞു വീണപ്പോൾ ഭാഗ്യം കൊണ്ടായിരുന്നു വൻ ദുരന്തം ഒഴിവായതെന്ന് ഓട്ടോസ്റ്റാൻറിലെ ഡ്രൈവർമാർ പറഞ്ഞു. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ്സ് നീങ്ങി സെക്കൻ്റുകൾക്ക് ശേഷം തന്നെ കൊമ്പു് ഒടിഞ്ഞു വീണു. അൽപം മുമ്പായിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാരുടെ ദേഹത്തു വീണ് അപകടം സംഭവിക്കുമായിരുന്നു. വൈദ്യുതി കാൽ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യൂതി കട്ടായതിനാൽ […]

ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ് ജിദ്ദ: നാല്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.വി ഹസ്സൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് നാട്ടുകാരുടെ കാട്ടായ്മയായ ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) യാത്രയയപ്പ് നൽകി. നിവലിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയാണ്. ശറഫിയ്യിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി പി.ടി ജംഷി സ്വാഗതം പറഞ്ഞു. യു അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത […]

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 […]

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

error: Content is protected !!