Advertisment

തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. കേസ് എടുത്തതിന് പിന്നാലെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ തുമ്പ പൊലീസാണ് കേസെടുത്തത്.

മധുസൂദന റാവു ആക്കുളത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിമാനത്താവളത്തിലെ ട്രെയിനിയാണ് പരാതിക്കാരി. പാസഞ്ചേഴ്‌സ് കെയര്‍ വിഭാഗത്തില്‍ രണ്ടാഴ്ച മുന്‍പ് എത്തിയ ട്രെയിനി സംഘത്തിലെ ഒരു പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.

ഈ സംഘത്തിന്റെ ചുമതലയുള്ള മേലധികാരി മധുസൂദന റാവുവിനു കീഴില്‍ പരിശീലനം നടത്തണം എന്ന് സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു. പരിശീലന കാലയളവില്‍ ആക്കുളത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മധുസൂദന റാവു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പറയുന്നു.

Advertisment