'കാമ്പസുകൾ ജനാധിപത്യത്തിന്റെ തുറന്ന വാതിലുകൾ,അക്രമ രാഷ്ട്രീയം തുടച്ചുനീക്കപ്പെടണം': ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

മണ്ണാർക്കാട്: "കാൽപനികതയുടെ പഴങ്കഥകളല്ല;നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് ഏകദിന പഠന ക്യാമ്പ് ഇർഷാദ് ക്യാമ്പസിൽ വെച്ചു നടന്നു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു.അക്രമ രാഷ്ട്രീയം കാമ്പസുകളിൽ നിന്ന് തുടച്ചുനീക്കപ്പെടണമെന്നും കാമ്പസുകൾ ജനാധിപത്യത്തിന്റെ തുറന്നയിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സമീപകാലത്തായി ഗവ. വിക്ടോറിയ കോളേജ്,ചിറ്റൂർ ഗവ.കോളേജ്,അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി സ്ഥാപിച്ച മെറ്റീരിയലുകൾ ക്യാമ്പസുകളിൽ ഫാസിസ്റ്റ്‌ സമീപനം സ്വീകരിക്കുന്ന സംഘടനകൾ നശിപ്പിച്ചത് പ്രതിഷേധാർഹമാണെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല അധ്യക്ഷത വഹിച്ചു.സംസ്ഥാന അസിസ്റ്റന്റ് കാമ്പസ് സെക്രട്ടറി ആബിദ് വല്ലപ്പുഴ,ജില്ല കമ്മിറ്റിയംഗം മുനീബ് പുലാപ്പറ്റ എന്നിവർ വിവിധ സെഷനുകളിലായി വിദ്യാർത്ഥികളുമായി സംവദിച്ചു.

ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗം വസീം മണ്ണാർക്കാട് സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി അഫീഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.എം.ഇ.എസ് കല്ലടി കോളേജ്,നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജ്,ആർ.ജി.എം ഗവ.കോളേജ്,ഐഡിയൽ കോളേജ് ചെർപ്പുളശേരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.മറ്റു യൂണിറ്റുകളിലെ പ്രതിനിധികൾ മുമ്പ് നടന്ന രണ്ടു ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു.

Advertisment