New Update
/sathyam/media/post_attachments/cpU2vlUCNxXJHpTTnL1R.jpeg)
പാലക്കാട്: മലമ്പുഴയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റിനാണിത്. തീപ്പിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു.
Advertisment
മലമ്പുഴ അണക്കെട്ടിന് എതിർ വശത്തായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേയ്ക്ക് തീപിടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
/sathyam/media/post_attachments/qRc6kigpkRVVkq78YW2H.jpeg)
തീപിടിക്കുമ്പോൾ സ്റ്റോറിൽ ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവർ വിവരമറിയിച്ച് ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പ്രദേശത്തെ ജലക്ഷാമം തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us