ഉഴവൂർ : ലേബർ ഇന്ത്യ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 17 മുതൽ 21വരെ നടത്തുന്ന പഞ്ചദിന ക്യാമ്പ് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ലേബർ ഇന്ത്യ കോളേജ് പ്രിൻസിപ്പൽ ഡോ. ലൈസൺ വർഗീസ്ന്റെ അധ്യക്ഷതയിൽ കല്ലട കോളനിയിലെ സാംസ്‌കാരിക നിലയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/7xKHfU2WWigRXOaboZMG.jpeg)
ആറാം വാർഡ് മെമ്പർ ബിനു ജോസ്, അഞ്ചാം വാർഡ് മെമ്പർ സിറിയക്ക് കല്ലടിയിൽ, സ്റ്റാഫ് കോർഡിനേറ്റർ സോണിയ ജോസ്, സ്റ്റുഡന്റ് കോർഡിനേറ്റർ സ്റ്റെനി മോൻ സണ്ണി, എം സ്
എസ് ഡബ്ലൂ വിദ്യാർഥികൾ എന്നിവർ ഉദ്ഘാടനചടങ്ങിൽ സന്നിഹിതരായി. പ്രസ്തുത ക്യാമ്പിൽ ബോധവൽക്കരണ ക്ലാസ്സുകളും, മാലിന്യസംസ്കരണവും, വേസ്റ്റ് ബിൻ സ്ഥാപനവും നടക്കും. പഞ്ചദിന ക്യാമ്പിന്റെ ഭാഗമായി 19/01/2021 ഉച്ചതിരിഞ്ഞ് 2:00 മണി മുതൽ 4:00 മണി വരെയുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് ഉഴവൂർ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us