/sathyam/media/post_attachments/xdXjq943UutcVaD0Ac7Y.jpg)
കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റം ലക്ഷ്യമിട്ട് കല്‍പറ്റ നിയോജക മണ്ഡലത്തില്‍ 'സ്പാര്‍ക്ക്' എന്ന പേരില്‍ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ.
'സിഗ്നേച്ചര്‍ പ്രോഗ്രാം ഫോര്‍ അഡ്വാന്‍സ്‌മെന്റ് & റിജുവനേഷന്‍ ഓഫ് കല്‍പറ്റ' എന്നതാണ് സ്പാര്‍ക്കിന്റെ പൂര്‍ണനാമം. നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമഗ്രപുരോഗതിയാണ് ലക്ഷ്യം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍, എംപി, എംഎല്‍ഫ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എസ്‌സിആര്‍ എന്നിവയുടെയും ഫണ്ടുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. വിദ്യാഭ്യാസ, പൊതുസാമൂഹിക മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കും.
''ലോകത്തെയും, ഇന്ത്യയിലെയും, കേരളത്തിലെയും അറിയപ്പെടുന്ന സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നമ്മുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭ്യമാക്കാന്‍ ആവശ്യമായ പഠന-പഠനേതര സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം''-സിദ്ദിഖ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us