/sathyam/media/post_attachments/nyFEjsPc4jc4JkKWZOgb.jpeg)
കയ്പമംഗലം : ഭരണ പരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനും പാർട്ടി സമ്മേളനങ്ങളിലെ കടുത്ത വിഭാഗീയതമൂടിവെക്കാനും സി.പി.എം വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എം എ സലാം പ്രസ്താവിച്ചു.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രാഷ്ട്രീയം പറയുന്നതിന് പകരം വിവിധ മത വിഭാഗങ്ങളെ പരസ്പരം ശത്രുക്കളാക്കാനും തമ്മിലടിപ്പിക്കാനും മത്സരിക്കുകയാണ്. ഉത്തരേന്ത്യയിൽ സംഘ പരിവാർ സ്വീകരിക്കുന്ന നയം കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ഏറെറടുത്തിരിക്കുന്നു. കേരളത്തിലെ ക്രമസമാധാന തകർച്ചയും വിലക്കയറ്റവും കോവിഡ് വ്യാപനവും നിയന്ത്രിക്കാൻ കഴിയാതെ ഗുരുതരമായ വിഷയങ്ങളിൽ നിന്ന് സർക്കാരും പാർട്ടിയും ഒളിച്ചോടുകയാണെന്നും പി.എം എ.സലാം പറഞ്ഞു.
കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട് ശാഖ മുസ്ലിം ലീഗ് ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ധീൻ എം എൽ എ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
മരണപെട്ട യൂത്ത് ലീഗ് പ്രവർത്തകൻ ബഷീറിനു നിർമിച്ചു നൽകുന്ന വീടിനുള്ള കല്ലിടൽ കർമവും അദ്ദേഹം നിർവഹിച്ചു.
ചളിങ്ങാട് ശാഖ പ്രസിഡന്റ് പി എ ബഷീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടിമാരായ സി എച്ച് റഷീദ്, കെ എസ് ഹംസ, ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ പി കമറുദ്ധീൻ, ജില്ല വൈസ് പ്രസിഡന്റ്റുമാരായ കെ എ ഹാറൂൺ റഷീദ്, പി കെ മുഹമ്മദ്, ജില്ല സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, മണ്ഡലം പ്രസിഡന്റ് എസ് എ സിദ്ധിക്ക്, സെക്രട്ടറി പി കെ ഹംസ, പഞ്ചായത്ത് പ്രസിഡന്റ് പുത്തംകുളം സൈതു ഹാജി, യൂത്ത് ലീഗ് ജില്ല ട്രഷറർ കെ കെ സക്കരിയ എന്നിവർ സംസാരിച്ചു. എം എസ് എഫ് പാലക്കാട് ജില്ല പ്രസിഡന്റ് ബിലാൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കൈപ്പമംഗലം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു വൈ ഷെമീർ,വനിത ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. ഒ എസ് നഫീസ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി എ മുഹമ്മദ് അനസ്, ഏഴാം വാർഡ് മെമ്പർ പി എ ഷാജഹാൻ,മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ ബി ഹംസ, സെക്രട്ടറി പി എം സൈനുദ്ധീൻ, കെ എം സി സി നേതാക്കളായ കെ എ അബ്ദുൽ മജീദ്,കെ കെ ഷാഹുൽ ഹമീദ്, പി കെ ഷറഫുദ്ധീൻ,പി കെ അബ്ദുറഹീം,പി ബി അബ്ദുൽ ഗഫൂർ, പി എ സാജുദ്ധീൻ, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി എം അക്ബറലി, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഇസ്ഹാഖ്, ജനറൽ സെക്രട്ടറി പി എസ് മുഹമ്മദ് ഫയാസ്,ശാഖ പ്രസിഡന്റ് പി ഐ നൂറുദ്ധീൻ, സെക്രട്ടറി എം എം അബ്ദുൽ വാജിദ്, വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷിത സാജുദ്ധീൻ ശാഖ ഭാരവാഹികളായ, പി കെ അബൂബക്കർ,പി ടി മുഹമ്മദാലി,ടി കെ സൈതു, പി എ അബ്ദുൽ കരീം,ടി എ അബ്ദുൽ നാസർ, ടി എ അബ്ദുൽ ജബ്ബാർ,പി എം അബ്ദുൽ ഗഫൂർ, പി കെ നസീർ, കെ യു ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.
പി എ ഇബ്രാഹിം ഹാജി പതാക ഉയർത്തി. ഉസ്താദ് അഹ്‌മദ് നൗഫൽ റഹ്‌മാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ പി എ മുഹമ്മദ് സ്വാഗതവും ശാഖ ട്രഷറർ ടി എ സലീം നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us