/sathyam/media/post_attachments/Z5SI3dFzTFqpC462mTHk.jpeg)
/sathyam/media/post_attachments/1aKji9Hf9O1PpvVaKYpc.jpeg)
സ്ത്രീ ആധിപത്യമുള്ള ഒരു സമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന, ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള നിഷ്കളങ്കയായ കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചെമ്പരത്തി പറയുന്നത്. കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനുമായി കല്യാണി പ്രണയത്തിലാകുന്നതും, ഈ പ്രണയ ബന്ധത്തിലൂടെ ഉടലെടുക്കുന്ന പ്രശ്നങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തിടെ നടി താരകല്യാൺ ഇരട്ട വേഷങ്ങളിൽ എത്തിയ എപ്പിസോഡുകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അഖിലാണ്ഡേശ്വരിയുടെ തിരിച്ചു വരവിനാൽ വീണ്ടും തൃച്ചമ്പലത്തിനു പുറത്തേക്ക് ഇറങ്ങേണ്ടി വരുന്ന കല്യാണിയുടെ പുതിയ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ചെമ്പരത്തി പ്രേക്ഷകർ.ഒട്ടേറെ സിനിമകളും സീരിയലുകളും പ്രേക്ഷകരിലേക്ക് എത്തിച്ച ഹിറ്റ് സംവിധായകൻ ഡോ. എസ് ജനാർദ്ദനൻ ആണ് ഈ സീരിയലിന്റെ അണിയറയിൽ. ഒപ്പം സഹ സംവിധാനം നിർവഹിക്കുന്നത് ഷാജി നൂറനാട്. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷാണ് കല്യാണി എന്ന പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാണ്‍ ആണ് ശക്തയായ പ്രതിനായികയായ അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കുന്നത്. സ്റ്റെബിന് ജേക്കബ്, യവനിക ഗോപാലകൃഷ്ണന്, പ്രബിന്, ശ്രീപത്മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എല്ലാ ദിവസവും രാത്രി 9.30ന് ചെമ്പരത്തി സീ കേരളം ചാനലില്‍ കാണാം.