പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍; സിപിഎം ജില്ലാ സമ്മേളനം ഇന്ന് മുതല്‍!

New Update

publive-image

കാസര്‍കോട്: പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍. ഇന്ന് സിപിഎം കാസര്‍കോട് ജില്ലാസമ്മേളനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ് പിന്‍വലിക്കല്‍ ശ്രദ്ധേയമാകുന്നത്.

Advertisment

ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം.

Advertisment