വിനോദയാത്രയ്‌ക്കെത്തിയ യുവാവ് ബാണാസുര സാഗര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു

New Update

publive-image

Advertisment

മാനന്തവാടി: നോദയാത്രയ്ക്കെത്തി കുളിക്കുന്നതിനിടെ വയനാട് ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദി(27)ന്റെ മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത്.

വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയില്‍ അടഞ്ഞു കിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകള്‍ക്ക് പ്രവേശനമില്ല. റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടം.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: താഹിറ. സഹോദരങ്ങൾ: മുഹമ്മദ് റാഫി, റിഷാദ്, ഹബീബ.

Advertisment