New Update
Advertisment
പാലാ:- പാലാ കിഴതടിയൂർ ഭാവനയുടെ അഭിമുഖ്യത്തിൽ ക്രിസ്തുമസ്സിനോട് അനുബദ്ധിച്ച് നടത്തിയ പുൽക്കൂട് മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നടത്തി പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.കിഴതടിയൂർ പള്ളി വികാരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി സമ്മാനങ്ങൾ വിതരണം ചെയ്തു.
1 -ാം സമ്മാനം പി ജെ രാജു എവറോളി ഗ്ട്രോഫിയും ക്യാഷ് അവാർഡു സതീഷ് എൻ.എ ഏറ്റുവാങ്ങി. 2-ാം പി.എസ് സേവ്യർ പുത്തൽ വീട്ടിൽ ട്രോഫിയും ക്യാഷ് അവാർഡും തങ്കച്ചൻ തയ്യിൽ ഏറ്റുവാങ്ങി. 3-ാം സമ്മാനം ട്രോഫിയും ക്യാഷ് അവാർഡും എൽ.ആർ കോൺവെൽറ് സ്വീകരിച്ചു. ജോബ് അഞ്ചേരി ,ഒ.എം മാത്യു, റെജി ജോസഫ്, ബേബി കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.