കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

New Update

publive-image

Advertisment

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമ മുറിയില്‍ രാവിലെയായിരുന്നു സംഭവം.

പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന്‍ സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്. മൈക്രോ എഫ്.എക്‌സ് എന്ന കമ്പനി നിര്‍മിച്ചതാണ് മെഷീന്‍.

മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യക്തതയില്ല. മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisment