തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിച്ച് വീട്ടില്‍ വച്ച് തന്നെ പരിശോധിക്കുന്നത് പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത്മാ ദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ടെസ്റ്റ് കിറ്റുകള്‍ക്ക് നിയമപരമായി തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും രണ്ടാം തരംഗത്തിന്റെ സമയത്ത് തന്നെ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് പരിശോധിച്ച് പോസിറ്റീവ് ആകുന്നവരുടെ കണക്കുകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച പരിശോധിക്കുമ്ബോള്‍ ലഭിക്കുന്ന റിസള്‍ട്ടുകള്‍ എത്രത്തോളം ശരിയാമെന്നത് സംശയകരമാണെന്നും കിറ്റിലെ ഫലം നെഗറ്റീവ് കാണിച്ചാലും ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തി ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേഹം ഉള്ളവര്‍, വൃക്കരോഗികള്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഗൃഹപരിചരണത്തില്‍ കഴിയണമെന്നും തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം എത്രയും വേഗം തേടണമെന്നും മന്ത്രി ഇറിയിച്ചു. തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണമെന്നും ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.