ഇടുക്കി ജില്ലയിൽ ഭാരത് ക്യാമ്പയിന്‍: ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

New Update

publive-image

Advertisment

ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും, നശാ മുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കന്നവര്‍ ഫെബ്രുവരി 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ താഴെ പറയുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് എന്‍ട്രികള്‍ അയക്കണം. അതാത് രംഗത്ത് പ്രാവീണ്യമുളള വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണ്ണയം നടത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ജില്ലാ തലത്തില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാന വിതരണം നടത്തും മത്സര ഇനങ്ങള്‍ ;

കഥാരചന-''മദ്യവും, മയക്കു മരുന്നും'' എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തും മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാസികകളിലോ, മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്.

ഉപന്യാസ രചന - ''ലഹരിയും, യുവതലമുറയും'' എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തും മത്സരത്തില്‍ അയക്കുന്ന ഉപന്യാസം മറ്റ് മാസികകളിലോ, മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്, 500 വാക്കുകളില്‍ കൂടുവാനും പാടില്ല.

പോസ്റ്റര്‍ ഡിസൈനിംഗ് - ''ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ തലത്തിലും, കോളേജ് തലത്തിലും വെവ്വേറെ മത്സരങ്ങള്‍ നടത്തുന്നതാണ്, തയ്യാറാക്കിയ പോസ്റ്ററുകള്‍ പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റില്‍ അയക്കണം

കൈയെഴുത്തു മാസിക - വിഷയം 'ലഹരി വിമുക്ത കേരളം' കഥ, കവിത, ഉപന്യാസം, അനുഭവങ്ങള്‍, ചിത്ര രചന, ക്വിസ്, എന്നിങ്ങനെ വിവിധങ്ങളായ ക്രിയാത്മകത ഉള്‍കൊള്ളിച്ചു കൊണ്ടായിരിക്കണം കൈയെഴുത്തു മാസിക തയ്യാറാക്കേണ്ടത്. ചുരുങ്ങിയത് 100 പേജ് എങ്കിലും ഉണ്ടായിരിക്കണം.

കാര്‍ട്ടൂണ്‍ ഡിസൈനിംഗ് - 'Say no to Drugs, Yes to Life' എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍, കോളേജ് തലത്തില്‍ കാര്‍ട്ടൂണ്‍ ഡിസൈനിംഗ് കോമ്പറ്റിഷന്‍ നടത്തും. തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റില്‍ അയക്കണം.

Advertisment