കോവിഡ് ദുരിതകാലത്ത് തൊടുപുഴയിൽ ഇൻ്റർനെറ്റ് ലൈനുകൾ മുറിച്ചു മാറ്റി വൈദ്യുതി വകുപ്പ്; ആശുപത്രികൾ ഉൾപ്പെടെ സ്ഥാപനങ്ങളും വിദ്യാർത്ഥികളും ആറുമണിക്കൂർ ദുരിതത്തിലായി

New Update

publive-image

Advertisment

തൊടുപുഴ: നഗരത്തിലെ സ്വകാര്യ കേബിൾ നെറ്റ് വർക്കുമയുള്ള സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബോർഡ് കേബിളുകൾ മുറിച്ചു മാറ്റി ഇൻ്റർനെറ്റ് സംവിധാനം മണിക്കൂറുകളോളം തകരാറിലാക്കി.ഇതേ തുടർന്ന് അഞ്ചോളം സ്വോകാര്യ ആശുപത്രികൾ ഉൾപ്പെടെ നൂറു കണക്കിന് സ്ഥാപനങ്ങൾ ദുരിതത്തിലായി.വിദ്യാർഥികളുടെ ഓൺലൈൻ പഠനവും മുടങ്ങി.ബാങ്കുകളുടെ പ്രവർത്തനവും തകരാറിലായി.കൂടാതെ ടീ.വി.ചാനലുകൾ ലഭിക്കതെയും ജനം ദുരിതത്തിലായി.

ഡിജിറ്റൽ കേബിൾ നെറ്റ് വർക്കിൻ്റെ കേബിളുകൾ അഞ്ചോളം സ്ഥലങ്ങളിലാണ് മുറിച്ചു നീക്കിയത്. ഇടുക്കി ജില്ല സി കാറ്റഗറി യിൽ ആയ സമയത്ത് വാർത്ത വിനിമയ ബന്ധം തകരാറിലാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.സർക്കാരിൻ്റെ കരുതൽ ഇങ്ങനെയാണോ എന്നാണ് ജനം ചോദിക്കുന്നത്.ആറു മണിക്കൂറിന് ശേഷമാണ് തകരാറ് പരിഹരിച്ചത്.

പണ്ട് കാലത്ത് ബ്ലേഡ് കമ്പനികൾ ഗുണ്ടകളെ ഉപയോഗിച്ച് വയ്പ്പക്കാരെ കൈകാര്യം ചെയ്യുന്ന രീതിയാണ് തൊടുപുഴയിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ നടപ്പാക്കിയത്.വൈദ്യുതി പോസ്റ്റുകളുടെ വാടക അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് ജീവനക്കാർ ജനദ്രോഹ നടപടി സീകരിച്ചത്.ഇതേ സമയം കേബിൾ നടത്തിപ്പുകാർ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് ഉദ്യോഗസ്ഥർ ഒന്നാണ് എന്ന സന്നേശമാണ് നൽകുന്നത്.എന്നുവച്ചാൽ പോലീസ് ഗുണ്ടായിസത്തിന് കൂട്ട് നിൽക്കുന്നു.ഇതൊക്കെയാണ് കൊവി ഡ് ദുരിത കാലത്ത് സർക്കാരിൻ്റെ കരുതൽ.

Advertisment