കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.ആവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. ചികിത്സ, വാക്സിനേഷന്‍ ആവശ്യങ്ങള്‍ക്ക് യാത്രാനുമതി നല്‍കും. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. ബേക്കറികളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ.

ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങില്ല. അടിയന്തര സാഹചര്യങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാധ്യമ സ്ഥാപനങ്ങള്‍, മരുന്ന് കടകള്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയ്ക്ക് തടസ്സം വരില്ല. വിവാഹ - മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടാവുക.

പൊതുനിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment