ഇവാൻജലിക്കൽ സഭാ കൺവൻഷൻ നാളെ സമാപിക്കും

New Update

publive-image

Advertisment

തിരുവല്ല : ഒരാഴ്ച്ചയായി നടന്നു വരുന്ന സെന്റ് തോമസ് ഇവാൻജലിക്കൽ സഭാ ജനറൽ കൺവൻഷൻ നാളെ സമാപിക്കും. ഇന്ന് നടത്തപ്പെട്ട സൺ‌ഡേ സ്കൂൾ പ്രവർത്തന ബോർഡിന്റെ മിഷനറി സമ്മേളനം പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. തലമുറകൾ ദൈവ ബോധം ഇല്ലാതെ മുമ്പോട്ട് പോകുന്നത് സമൂഹത്തിന് അപചയം ആണെന്നും,
കുഞ്ഞുങ്ങൾ ദൈവിക ശിക്ഷണത്തിൽ വളർത്തപ്പെടുന്നത് സമൂഹത്തിന് നന്മയാണെന്നും, സണ്ടേസ്കൂൾ പഠനം ദേശത്ത് ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്ന ശുശ്രൂഷയാകണമെന്നും അദ്ദേഹം പറഞ്ഞു. സാജു ജോൺ മാത്യു മുഖ്യ പ്രഭാഷണം നടത്തി.

പ്രകാശ് യേശുദാസ് പ്രാർത്ഥനയ്ക്ക്നേതൃത്വം നൽകി. ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ, സൺ‌ഡേ സ്കൂൾ പ്രവർത്തന ബോർഡ്
സെക്രട്ടറി റവ. സി.പി മർക്കോസ്,സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. സജി മാത്യു റവ. കുര്യൻ സാം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

കൺവൻഷൻ സമാപന ദിവസമായ നാളെ (ഞായർ) രാവിലെ 8.30-ന്  തിരുവത്താഴ ശുശ്രൂഷയും, 9.30-ന് സമാപന സമ്മേളനവും നടത്തപ്പെടുന്നതാണ്. സുവിശേഷ പ്രവർത്തന ബോർഡിന്റെ
ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മിഷനറി സമ്മേളനത്തിൽ സെക്രട്ടറി റവ. പി ടി മാത്യു പ്രസംഗിക്കും. സഭയുടെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും കുടുംബ ശാക്തീകരണ വർഷത്തോടനുബന്ധിച്ച് സഭ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം നിർവ്വഹിക്കും.

പൂർണ്ണസമയ സുവിശേഷവേലക്കായി പ്രതിഷ്ഠിക്കപ്പെട്ട കുട്ടികൾക്കായുള്ള പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം
നൽകും. സഭയുടെ സംഗീത വിഭാഗമായ ഡി. എം. സി ഗാനശുശ്രൂഷ നടത്തും. സഭയുടെ ഓൺലൈൻ ചാനലിൽ കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും

Advertisment