ജനകീയ ഹ്രസ്വ ചിത്രവുമായി മുച്ചീരി നിവാസികൾ; ത്യാഗം സഹിച്ച ഒരച്ഛന്റെ കഥയുമായി  'മൗനയാത്ര' പുറത്തിറങ്ങി

New Update
publive-image
Advertisment
പാലക്കാട് :മഹാമാരിക്കാലത്തെ  അടച്ചുപൂട്ടലിന്റെ പ്രതിസന്ധി കാലത്തും ജില്ലയിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്കിന് വജ്രത്തെക്കാൾ വില കല്പിച്ച ഒരു മനുഷ്യന്റെ കഥയുമായി ‘മൗനയാത്ര' എന്ന ഹ്രസ്വ ചിത്രം  പുറത്തിറങ്ങി. സമൃദ്ധമായ ഗ്രാമ പശ്ചാത്തലത്തിൽ  ഇതുവരെ ആരും പറയാത്ത വ്യത്യസ്തമായ കഥയാണ് മൗനയാത്രയുടെ പ്രമേയം. മകന് വേണ്ടി ജീവിതകാലം മുഴുവൻ ത്യാഗം സഹിച്ച ഒരച്ഛന്റെ കഥ. തന്റെ ഇഷ്ടമേഖലകളെല്ലാം ഉപേക്ഷിച്ച് ജീവിതരീതികൾ മാറ്റി മൗനിയായി മകനുവേണ്ടി മാത്രം ജീവിച്ച ഒരച്ഛന്റെ കഥ.
കാലിടറുമ്പോഴും മനസ്സിടറാതെ അഗാധമായ സ്നേഹത്തിന്റെ പാഠങ്ങൾ പങ്കുവെക്കുന്നു ഈ ഹ്രസ്വചിത്രം. ഓർമ്മകൾ ഉറങ്ങുന്ന ബാല്യത്തെ വീണ്ടും സ്മരണകൾ നിറയുന്ന ഇടമാക്കുന്നു വീടകവും നാട്ടു വഴികളും. എഡിറ്റിങ്ങും ഡബ്ബിങ്ങും മൊബൈൽ ഫോണിൽ ആണ് ചെയ്തിട്ടുള്ളത് എന്നതും സാങ്കേതികമായി ഈ ചിത്രത്തെ അടയാളപ്പെടുത്തുന്നു.വരണ്ട ഭൂപ്രദേശങ്ങളും, കരിമ്പനകളും ശാലീന സന്ധ്യകളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്.അതിനാൽ തന്നെ സിനി‌മാക്കാരുടെ ഇഷ്ടസ്ഥലവുമാണ് പാലക്കാടൻ ഗ്രാമങ്ങൾ.
സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത.കോങ്ങാട്- മുച്ചീരി ഗ്രാമവും പരിസര പ്രദേശങ്ങളുമാണ് ചിത്ര പശ്ചാത്തലം.അഭിനേതാക്കളിൽ ഭൂരിപക്ഷവും മുച്ചീരി ഗ്രാമത്തിലെ സാധാരണക്കാരായ കലാ സ്നേഹികളാണ്.ഈ ചെറുസിനിമ കണ്ടതിനു ശേഷം ശിവകുമാറിന്  അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. കഥ,തിരക്കഥ, ഗാനരചന,ചിത്രസംയോജനം,സംവിധാനം എല്ലാം ശിവകുമാർ മുച്ചീരിയുടേതാണ്. നിർമ്മാണം :പ്രസന്ന ശിവകുമാർ.അസോസിയേറ്റ് ഡയറക്ടർ :ജയേന്ദ്ര ശർമ്മ.ഡി ഒ പി:സതീഷ് ചന്ദ്രൻ പാലക്കാട്‌. പശ്ചാത്തലസംഗീതം, ഗാനാലാപനം :പ്രശാന്ത് ശങ്കർ. മേക്കപ്പ് :നിധിൻ മുരളി ചാത്തോത്ത്. ടൈറ്റിൽ ഡിസൈൻ :അഭി ഗോവിന്ദ്. ടൈറ്റിൽ എഫക്ട് :അർജ്ജുൻ കീഴരിയൂർ.
നിർമ്മാണ സഹായികൾ :രാധ തെളിയറ,നിഷാന്ത് തെളിയറ,വിസ്മയ.പി.വി. സംവിധാന സഹായികൾ :രഞ്ജിത്ത്.ടി.ആർ, അശ്വിൻ.പി.വി, അർജ്ജുൻ.പി.വി. ക്യാമറ അസിസ്റ്റന്റ് :പപ്പൂസ് കൊല്ലങ്കോട്. ബാബു മുച്ചീരി,ധ്യാൻ (ശ്രീക്കുട്ടൻ) മുച്ചീരി, മധു മുച്ചീരി,ജെസ്സി പാലക്കാട്‌, മണികണ്ഠൻ മുച്ചീരി,മുരളി ചത്തൻകാളി,ഷഫീക്ക് മുച്ചീരി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Advertisment