/sathyam/media/post_attachments/rE4RED0HHEZTEEASiBnG.jpeg)
എടത്വ: തലവടി പഞ്ചായത്തിൽ വാർഡ് 13ൽ വിളയശ്ശേരിൽ രാജേഷ് (42) കഴിഞ്ഞ 4 വർഷമായി പ്രവാസിയായിരുന്നു. സ്വന്തമായി 2 സെൻ്റ് ഭൂമിയും ഷീറ്റിട്ട മേൽക്കൂരയും മാത്രം ഉള്ള രാജേഷിൻ്റെ ഏക വരുമാനം കൊണ്ടാണ് മാതാപിതാക്കളും ഭാര്യയും വിദ്യാർത്ഥിയായ മകൻ്റെയും ജീവിത ചിലവുകൾ കഴിഞ്ഞത്.
ജോലി ചെയ്യുന്നതിനിടയിൽ പെട്ടെന്ന് തളർച്ച ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽ പരിശോധനകൾക്ക് വിധേയനായത്.അടിയന്തിരമായി മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനാകണമെന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് നാട്ടിലെത്തി.സ്വന്തം സഹോദരി മജ്ജ നല്കുവാൻ തയ്യാറായെങ്കിലും ശസ്ത്രക്രിയയ്ക്ക് മാത്രമായി 17 ലക്ഷം രൂപ ആവശ്യമാണ്.
യാതൊരു മാർഗ്ഗവുമില്ലാത്ത മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്. കരഞ്ഞു കലങ്ങിയ കണ്ണുമായി കുടുബം സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.
2022 ഫെബ്രുവരി 2 ന് രാജേഷിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും. നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസകരമാണ്. രാജേഷിൻ്റെ ജീവൻ രക്ഷിക്കാൻ പ്രദേശവാസികൾ തലവടി ഗ്രാമപഞ്ചായത്ത് അംഗം വിശാഖ് കെ.പി, സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.
രാജേഷിൻ്റെ ഭാര്യ KUJEESHA യുടെ ബാങ്ക് അക്കൗണ്ട് നമ്പർ
20252206 299
SBl Edathua Branch.
IFSC: SBlNO003034
Google Pay.
86066 65016