കെ എം മാണി കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും വലിയ മനുഷ്യസ്നേഹി പ്രൊഫ. ലോപ്പസ് മാത്യു

New Update

publive-image

Advertisment

കോട്ടയം : കേരള രാഷ്ടീയം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ നേതാവാണ് കെ എം മാണി എന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു . ഭരണ നിർവഹണത്തിലും വികസനത്തിലും കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . ധാരാളം യുവാക്കളെ കണ്ടെത്തുവാനും അവരെ എല്ലാ മേഖലകളിലും ഉയർത്തിക്കൊണ്ടുവരുവാനും അദേഹം നിരന്തരം ശ്രദ്ധിച്ചിരുന്നു. കെ എം മാണിയുടെ 89-ാം ജന്മദിനത്തോടനുബദ്ധിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 26 അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകുകയും മധുരം വിതരണം നടത്തുകയും ചെയ്തു. ജോബ് മൈക്കിൾ എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽ ബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ , സുനിൽ പയ്യംപള്ളി,അഭിലാഷ് തെക്കേതിൽ,ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി പിള്ള , ബിബിൻ വെട്ടിയാനി, അനീഷ് തേവരപ്പിക്കൽ, നിഖിൽ കൊണ്ടൂർകാഞ്ഞിരം, ജിൻസ് കുരിയൻ, ജില്ലാ - സംസ്ഥാന നേതാകൾ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി.

Advertisment