New Update
Advertisment
പാഞ്ഞാൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസമാധിയോട് അനുബന്ധിച്ച് ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി വെങ്ങാനെല്ലൂർ ഗായത്രി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള അമ്മവീട് വൃദ്ധസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.യു. അബ്ദുൾ റഹ്മാൻ ഭക്ഷ്യ വസ്തുക്കൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. പാഞ്ഞാൾ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അബുതാഹിർ കീഴില്ലം, വിഷ്ണു കരിങ്ങാടത്ത്, വിനീത് എന്നിവർ നേതൃത്വം നൽകി