New Update
Advertisment
പുലാക്കോട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടികയറി. വികാരി ഫാ. വികാസ് വടക്കൻ കാർമീകത്വം വഹിച്ചു. ഫെബ്രുവരി 5,6 ശനി, ഞായർ തിയതികളിലായിട്ടാണ് 46-മത് ശിലാസ്ഥാപന പെരുന്നാൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആഘോഷിക്കുന്നത്.
മിദിയാന്റെയും യെരുശലെമിൻറെയും പാത്രിയാർക്കൽ വികാരി അഭിവന്ദ്യ. മോർ തിമോത്തിയോസ് മാത്യൂസ് മെത്രാപോലിത്ത തിരുമനസ് പെരുന്നാളിന് പ്രധാന കാർമീകത്വം വഹിക്കുന്നത്. സർക്കാർ നിർദ്ദേശങ്ങൾക്കാനുസരിച്ചു കോവിഡ് പ്രോട്ടോക്കോളോടെ പെരുന്നാൾ ക്രമീകരണങ്ങൾ ഈ വർഷം ഒരുക്കുന്നത്. സെക്രട്ടറി ധനേഷ് ഏലിയാസ്, ട്രസ്റ്റി ബൈജു ജേക്കബ്, മറ്റു കമ്മിറ്റിഅംഗങ്ങൾ നേതൃത്വം നൽകി.