/sathyam/media/post_attachments/gs5Zjckcth8s7Ld7uKum.jpeg)
പാലക്കാട്:വിദ്യാർത്ഥികളെ രക്തസാക്ഷികളാക്കുന്ന മാനേജുമെൻ്റ് നയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് കബീർമണ്ണാർക്കാട് ' മാനേജുമെൻ്റുകൾ നീതി നിഷേധിച്ചാൽ എ ഐ.എസ്.എഫ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണൊ എന്ന് എ.ഐ.എസ്.എഫ്. തീരുമാനിക്കുമെന്നും കബീർമണ്ണാർക്കാട് പറഞ്ഞു. വിദ്യാർത്ഥിനിയുടെടെ ആത്മഹത്യക്ക് കാരണം എം.ഇ.എസ്. മാനേജ്മെൻ്റാണെന്നാരോപിച്ച് പാലക്കാട് എം.ഇ.എസ്.ലേക്ക് എ.ഐ.എസ്.എഫ്.നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കബീർമണ്ണാർക്കാട് .
പാലക്കാട് എം.ഇ എസ്. കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ഒലവക്കോട് ഉമ്മിനിയിലെ ബീന കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. ബീനയുടെ മരണത്തിനുത്തരവാദി കോളേജ് മാനേജ്മെൻ്റാണെന്ന് ബീനയുടെ വീട്ടുകാരും ആരോപിച്ചിരുന്നു, ഫീസടക്കാൻ വൈകിയത് പരിഹരിക്കാമെന്നിരിക്കെ അധികൃതർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചു' മരണത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാനേജ്മെൻ്റിന് ഒഴിഞ്ഞു മാറാനാവില്ല' വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നീതി കിട്ടിയിലെങ്കിൽ സമരം ശക്തിപ്പെടുത്തും.
/sathyam/media/post_attachments/YCnUSTdWGtOs6iurISbW.jpeg)
വിദ്യാർത്ഥി സമൂഹത്തിൻ്റെ അവകാശങ്ങൾ സ്വന്തമാക്കുന്ന വിപ്ലവ സംഘടനകൾ എന്തുകൊണ്ട് ഇക്കാര്യത്തിൽ രംഗത്തു വരുന്നില്ലെന്നും കബീർ മണ്ണാർക്കാട് ചോദിച്ചു, ജില്ലാ സെക്രട്ടറി ഷെ നീഫ് , സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം മുരളി കെ. താരേക്കാട് , സെറിൾ ബെന്നി, പ്രഗിൻ, ഷൈജു എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us