മതിയായ രേഖകളില്ല; 79.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോയ 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി മുല്ലക്കല്‍ വീട്ടില്‍ അന്‍സിഫ് (30) ആണ് ബുധൻ പകൽ ഒന്നോടെ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപം പിടിയിലായത്‌. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വച്ചിരുന്നത്.

Advertisment

രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും എസ്.ഐ. സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്.

Advertisment