/sathyam/media/post_attachments/X50B347VDeqFTtq84yX9.png)
കാലടി: വാവച്ചൻ താടിക്കാരൻ എന്ന കാലടി പിരാരൂരിലെ കോൺഗ്രസ്സ് പ്രവർത്തകൻ പൊതുജീവിതം നയിക്കുന്നത് എന്നും നന്മയുടെ വഴികളിലൂടെയാണ്. വേറിട്ട കോൺഗ്രസ്സ് പ്രവർത്തന ശൈലിയുടെ ഉടമയായ വാവച്ചൻ കൊവിഡിന്റെ തുടക്കം മുതൽ ജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികളുമായി രംഗത്തുണ്ട്. പകർച്ചവ്യാധിയുടെ മൂന്നാം തരംഗം തന്റെ നാട്ടിലും ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ നാട്ടുകാർക്ക് സൗജന്യമായി മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യാനായി വാവച്ചൻ രംഗത്തു വന്നു.
സ്വന്തമായുള്ള വാവച്ചന്റെ ഈ പ്രവർത്തി കണ്ടപ്പോൾ അദ്ദേഹത്തിന് സഹായഹസ്തവുമായി നിരവധി സ്‌പോൺസർമാരും കടന്നുവന്നു. കൊവിഡിന്റെ തുടക്കം മുതൽ ജനങ്ങളുടെ സുരക്ഷാകാര്യങ്ങളിൽ ജാഗരൂകനായി ഓടിനടക്കുകയാണ് വാവച്ചൻ. പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ വീട്ടിലെത്തിച്ചുനൽകുവാനും മുൻപന്തിയിലുണ്ട്.
ഒരുലക്ഷം രൂപ വിലവരുന്ന വലിയൊരു പുസ്തകശേഖരമാണ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നിർമ്മിയ്ക്കുന്ന ലൈബ്രറിയ്ക്കായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ചു നൽകിയത്. നാടൻ പച്ചക്കറികളുടെ വിപണനമാണ് തൊഴിൽ. "നന്മകൾക്കെന്തു സുഗന്ധം" എന്ന പേരിട്ട് ഇദ്ദേഹം നടത്തുന്ന സേവന കർമ്മപദ്ധതികൾക്ക് കൂട്ടായി സ്ഥലം എം. എൽ. എ. റോജി എം. ജോണിന്റെ പ്രോത്സാഹനങ്ങളും ഉണ്ട്. ഭാവിയിലും ഇത്തരം പ്രവർത്തികൾ തുടരാനാണ് ആഗ്രഹമെന്ന് വാവച്ചൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us