കാൻസർ രോഗികൾക്ക് യുവാക്കളും മുടി ദാനം ചെയ്തു തുടങ്ങി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: രണ്ടുവർഷമായി പൊന്നുപോലെ കാത്തു സംരക്ഷിച്ചു പോന്ന -തൻ്റെ മുടി കാൻസർ രോഗിക്ക് ദാനം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങിൽ പങ്കാളിയായിരിക്കയാണ് ഗ്രാഫിക് ഡിസൈനറായ അൻഷാദ് എന്ന യുവാവു്

Advertisment

മുപ്പത്തിയാറ് സെൻ്റീമീറ്റർ നീളമുള്ള മുടി -തൃശൂർ ചേലക്കോട്ടുകരയിൽ പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ്റെ ഹെയർ ബാങ്കിലേക്കാണ് അയച്ചത്.അവർ അർഹരായ കാൻസർ രോഗികൾക്ക് നൽകും. സ്ത്രീകൾക്കു മാത്രമല്ല പുരുഷൻമാർക്കും മുടി ദാനം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കയാണ് കാവിൽ പാട് സ്വദേശിയായ അൻഷാദ്. തൻ്റെ ഒരു സുഹൃത്ത് ഇത്തരത്തിൽ മുടി ദാനം ചെയ്തതു കണ്ടാണ് തനിക്കും പ്രചോദനമായതെന്ന് അൻഷാദ് പറഞ്ഞു.

Advertisment