പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ തിരുവുൽസവം ഈ മാസം 6, 7, 8 തീയതികളിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 6, 7, 8 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു.

Advertisment

നാളെ (6-2-22 ഞായർ ) രാവില 4.30 ന് പള്ളിയുണർത്തൽ , നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, പറവയ്പ്പ് . വൈകിട്ട് എട്ടിന് ദീപാരാധന, കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ .

7 - തീയതി രാവിലെ 4.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, പറവയ്പ്, ചൊവ്വല്ലൂർ മോഹന വാര്യർ, കുറിച്ചിത്താനം രാമചന്ദ്ര മാരാർ ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം. വൈകിട്ട് 5-ന് ക്ഷേത്രത്തിൽ പറവയ്പ് 7-ന് ദീപാരാധന , 7.30 ന് അശ്വതി വിളക്ക്, വിളക്കിനെഴുന്നള്ളിപ്പും , എതിരേൽപ്പും 10 - ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴീൽ .

ഫെബ്രുവരി 8 - ന് രാവിലെ 4.30 - ന് പള്ളിയുണർത്തൽ , നിർമ്മാല്യ ദർശനം : 5-30 ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 7 - ന് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവകം, കലശാഭിഷേകം, ശ്രീ ദൂതബലി
9 - ന് വലിയ കാണിക, ശ്രീബലി എഴുന്നള്ളിപ്പ് പറ വയ്പ്പ് ,ഐമ്പറ, പഞ്ചാരിമേളം, വൈകിട്ട് 5 - ന് ക്ഷേത്രത്തിൽ പറവയ്പ്, 9 - ന് ദീപാധന, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ് , എതിരേൽപ്പ്, 10 -ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ, 10.30 ന് ഗുരുസി.

Advertisment