പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഒത്താശ ചെയ്തത് ഏറ്റുമാനൂര്‍ സ്വദേശിയായ വിഷ്ണു മനോഹരന്‍; സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിഞ്ഞത് വിവിധ ജില്ലകളിലായി! ഒടുവില്‍ പൊലീസ് പൊക്കിയത് ഏറ്റുമാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന്‌

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പെണ്‍കുട്ടിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതിയും പിടി. ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരൻ(30) ആണ് പിടിയിലായത്.

Advertisment

കഴിഞ്ഞ മാസം 15 നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പാല കൊട്ടാരമറ്റം പ്രൈവറ്റ് ബസിനുള്ളിൽവെച്ച് കണ്ടക്ടർ അഫ്സൽ പീഡിപ്പിച്ചത്. പീഡനത്തിന് ഒത്താശ ചെയ്തത് കേസിലെ മൂന്നാം പ്രതിയായ വിഷ്ണു മനോഹരനായിരുന്നു.

പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസിന്റെ ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ബസിനുള്ളിൽ നിന്ന് കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു.

തുടർന്ന്, ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് പിടികൂടി.  സംഭവദിവസം അഫ്സലിനെയും എബിനെയും പോലീസ്  പിടികൂടിയതറിഞ്ഞ കണ്ടക്ടർ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു വിഷ്ണു.

Advertisment