മീഡിയവൺ വിലക്ക്; മാധ്യമ സ്വാതന്ത്യത്തിന്മേലുള്ള കടന്നുക്കയറ്റം: എസ്.ഐ.ഒ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മീഡിയവൺ ചാനൽ സംപ്രേഷണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാധ്യമ സ്വാതന്ത്യത്തിന്മേലുള്ള കടന്നുക്കയറ്റമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മീഡിയവണ്ണിന്‌റെ പോരട്ടങ്ങൾക്ക് എസ്.ഐ.ഒവിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ മുഹമ്മദ് സഈദ് ടി.കെ, റഷാദ് വി.പി, വാഹിദ് ചുള്ളിപ്പാറ, അഡ്വ. അബ്ദുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, തഷ്‌രീഫ് കെ.പി, നിയാസ് വേളം തുടങ്ങിയർ പങ്കെടുത്തു.

Advertisment