ternity
കോവിഡ് ദുരിതകാലത്തും തുടരുന്ന കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർത്ഥിദ്രോഹ നിലപാടുകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് സർവകലാശാല ഉപരോധിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മറ്റി അറിയിച്ചു. കൃത്യസമയത്ത് പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ റിസൾട്ടുകൾ സമയബന്ധിതമായി പ്രഖ്യാപിക്കാതെയും, മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് നഷ്ടപ്പെടുത്തിയും വിദ്യാർത്ഥികളുടെ ഭാവിയെടുത്ത് അമ്മാനമാടുകയാണ് സർവകലാശാല. ഇതിനു പുറമെ ആവശ്യസേവനങ്ങൾക്കായി സർവ്വകലാശാലയെ സമീപിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വർധിച്ചുവരികയാണ്.
കഴിഞ്ഞ മാസം മാത്രം രണ്ടു ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇത്തരക്കാർക്കെതിരെയുള്ള സർവകലാശാലയുടെ ഉദാസീന നിലപാടുകൾ അഴിമതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കാലങ്ങളായി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തകിടം മറിഞ്ഞിരിക്കുന്ന സർവകലാശാലാ ഭരണം, കോവിഡ് പശ്ചാത്തലത്തിൽ ഭീകരമാംവിധം വിദ്യാർത്ഥിവിരുദ്ധ സ്വഭാവത്തിലേക്ക് വന്നിരിക്കുകയാണ്. ഈ അവസ്ഥക്കെതിരെ ഇനിയും മൗനം പാലിച്ചാൽ അത് ആയിരക്കണക്കിന് വിദ്യാർത്ഥിളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി തുലാസിലാക്കും.
ഇടതുപക്ഷ സിൻഡിക്കേറ്റിന്റെയും അവരുടെ തന്നെ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെയും ഇംഗിതത്തിനനുസരിച്ചുള്ള സർവകലാശാലാ ഭരണം അവസാനിപ്പിച്ച് കാലിക്കറ്റ് സർവ്വകലാശാലയെ ജനാധിപത്യവൽക്കരിക്കാൻ മുഴുവൻ വിദ്യാർത്ഥികളും പൊതുസമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്നും കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രെസിഡന്റ് ഷെഫ്‌റിൻ കെ.എം, കമ്മറ്റി കൺവീനർ ഹാദി ഹസൻ, കമ്മറ്റി അംഗങ്ങളായ ആദിൽ എം.കെ, ശുഐബ് മുഹമ്മദ്, ശാക്കിർ പുത്തൂർ, അൻഷാദ് അഹ്‌സൻ കെ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us