/sathyam/media/post_attachments/S8MdQgH56gGiCh3Mh4M2.jpg)
മലമ്പുഴ ചെറാട് കൂറമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനള്ള പ്രവർത്തനങ്ങൾ വിഫലമായിരിക്കയാണ്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് യുവാവ് ഗർത്തത്തിൽ അകപ്പെട്ടത്. ഫയർഫോഴ്സും മറ്റു സന്നദ്ധ പ്രവർത്തകരും ഇന്നലെ രാത്രി ഏറെ വൈകും വരെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും യുവാവ് അകപ്പെട്ട ഗർത്തത്തിനുത്തേക്കു് എത്താൻ കഴിഞ്ഞില്ല. ലൈറ്റ് തെളിയിച്ചു കൊണ്ട് രക്ഷാപ്രവർത്തകർ പുലരുവോളം കാത്തിരുന്നു.
ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഉച്ചയോടെ നേവിയുടെ ഹെലികോപ്റ്റർ എത്തിയെങ്കിലും പ്രതികൂല സാഹചര്യം മൂലം ദൗത്യം നിർവ്വഹിക്കാനാവാതെ മടങ്ങുകയാണ് ഉണ്ടായത്.മലമ്പുഴ എം.എൽ.എ.-എ.പ്രഭാകരൻ തിരുവനന്തപുരത്താണെങ്കിലും ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ മന്ത്രിതലത്തിൽ ഇടപെടൽ നടത്തിയതിനെ തുടർത്ത് ബാംഗൂരിൽ നിന്നും, കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമുള്ള രക്ഷാപ്രവർത്തകർ രാത്രി പത്തിന് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണു് ഒടുവിൽ അറിയാൻ കഴിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us