ബിഷപ്പ് ജെറോം അനുസ്മരണാർത്ഥം മെഡിക്കൽ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കെ സി വൈ എം സോഷ്യൽ സർവീസ് വിoഗ് ജെറോം പിതാവിൻറെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആയി കാഞ്ഞിരകോട് ഫെറോന സോഷ്യൽ സർവീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 8 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തെക്കേമുറി ഇടവകയുടെ ആതിഥേയത്വത്തിൽ പാവപ്പെട്ട രോഗികൾക്കും കുടുംബങ്ങൾക്കും കും സഹായമാകുന്ന മെഡിക്കൽ കിറ്റ് വിതരണത്തിന് ആരംഭം കുറിച്ചു. രൂപതാ പ്രസിഡൻറ് കിരൺ ക്രിസ്റ്റഫറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ആണ് ഉദ്ഘാടനം നടത്തപ്പെട്ടത്.

Advertisment

കത്തോലിക്കാ സഭ സാമൂഹിക സേവനരംഗത്ത് എന്നും ഒത്തിരിയേറെ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം ഒപ്പം ചേർന്ന് നിൽക്കാറുണ്ട് എന്നും അതോടൊപ്പം തന്നെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മറ്റുള്ളവരെ സഹായിക്കുമ്പോൾ അത് നമ്മുടെ നേട്ടമായി മാറുന്നു എന്നുമുള്ള സന്ദേശങൾ പങ്കുവെച്ചുകൊണ്ട് കാഞ്ഞിരകോട് ഫെറോന കെസിവൈഎം ഡയറക്ടർ ഫാ.ബിന്നി എം ദാസ് മെഡിക്കൽ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു . സോഷ്യൽ സർവീസ് വിങ് രൂപതാ കോഡിനേറ്റർ ഡെലിൻ ഡേവിഡ്, രൂപത ഭാരവാഹികളായ അലോഷ്യസ് എസ് എൽ എക്സ് ആൻറണി കാഞ്ഞിരകോഡ് ഫെറോനാ സോഷ്യൽ സർവീസ് കോഡിനേറ്റർ ആൻമേരി ഫൊറോനാ ഭാരവാഹികൾ സോഷ്യൽ സർവീസ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment