പരസ്യ ചിത്രത്തിൽ മോഡലായി പ്രത്യക്ഷപ്പെട്ട മാർത്തോമ്മാ വൈദികന് പദവി നഷ്‍ടം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വിശുദ്ധ കുമ്പസാരത്തെയും വിശുദ്ധ പൗരോഹിത്യത്തെയും അവഹേളിക്കുന്ന വിധം പരസ്യ ചിത്രത്തിൽ മോഡലായി പ്രത്യക്ഷപ്പെട്ട തൊടുപുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റോബിൻ വർഗ്ഗീസിനെ ഇടവക ശുശ്രൂഷകളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് തോമ്മാ മെത്രാപ്പോലീത്ത കൽപനയിറക്കി.

Advertisment

അതേസമയം പരസ്യ ചിത്രത്തിൽ അഭിനയിച്ചത് വിവാദമായതോടുകൂടി സംഭവത്തിൽ ക്ഷമ ചോദിച്ച് വൈദികൻ രംഗത്തെത്തി.യാതൊരുവിധ ദുരുദേശപരമായോ ലാഭേച്ഛ കൂടിയോയല്ല ഞാൻ ഇത് ചെയ്തതെന്ന് മാർത്തോമ്മാ പള്ളി വികാരി പറയുന്നു.

Advertisment