കെ പി സി സി ചലഞ്ച്‌ ഏറ്റെടുത്ത്‌ ഇൻകാസ്‌ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കെ പി സി സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച്‌ അവേശത്തോടെ ഏറ്റെടുത്ത് ഇൻകാസ്‌ ദുബൈ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസിന്റെ കുതിപ്പിന്‌ ഗുരുവായൂരിന്റെ കൈത്താങ്ങ് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട്, 300 പേരിൽ നിന്നായി സമാഹരിച്ച 41,100 രൂപയാണ്‌ ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികൾ KPCC ക്ക് കൈമാറുന്നതിന് വേണ്ടി ഇൻകാസ് ദുബൈ കമ്മിറ്റിക്ക്‌ കൈമാറിയത്‌.

Advertisment

ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി സരിൻ നിർവ്വഹിച്ചു. ഇൻകാസ്‌ ദുബൈ പ്രസിഡന്റ്‌ നദീർ കാപ്പാട്‌ മുഖ്യ പ്രഭാഷണം നടത്തി.

യു എ ഇയിൽ നിന്ന് ആദ്യമായാണ്‌ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇത്ര വലിയ പങ്കാളിത്തം ഉണ്ടാകുന്നതെന്ന്, ചലഞ്ച്‌ തുക സ്വീകരിച്ചുകൊണ്ട്‌‌ നദീർ കാപ്പാട്‌ പറഞ്ഞു. നിയോജക മണ്ഡലം - ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വളരെ വിപുലമായ ജന പങ്കാളിത്തത്തോടെയാണ്‌ 137 രൂപ ചലഞ്ച്‌ നടക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ഇൻകാസ്‌ യു എ ഇ സെൻട്രൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ എൻ പി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അലാവുദ്ദീൻ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ്‌ ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ്‌ ബി പവിത്രൻ അഞ്ചങ്ങാടി ആമുഖ പ്രഭാഷണം നടത്തി.

തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റിയാസ്‌ ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ്‌ മുഹമ്മദാലി, ഗുരുവായൂർ നിയോജക മണ്ഡലം രക്ഷാധികാരികളായ ഡോ. റെൻഷി രഞ്ജിത്ത്‌, സുലൈമാൻ കറുത്താക്ക, ഇൻകാസ്‌ ഷാർജ്ജ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി  ഷാന്റി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌  മുബാറക്ക്‌ ഇമ്പാറക്ക്‌, ട്രഷറർ അബൂബക്കർ, ഗുരുവായൂർ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ സിയാദ്‌ സെയ്ൻ, ജോ. സെക്രട്ടറി ശ്രീജിത്ത്‌ കെ സി, റഫീഖ്‌ മട്ടന്നൂർ, ഷൈജു അമ്മാനപ്പാറ, റിയാസ്‌ മുണ്ടേരി, തൃശൂർ ജില്ല ഭാരവാഹികളായ രഞ്ജിത്ത് വി പി, അരിഷ് അബൂബക്കർ, മിസ്ബ, ബഷീർ ചേറ്റുവ, താഹിർ മാളിയേക്കൽ, ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുരേഖ സുനിൽകുമാർ സ്വാഗതവും, ട്രഷറർ ഷിഹാബ്‌ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Advertisment