/sathyam/media/post_attachments/cuf1GLE75CNmLJ4MA1vs.jpeg)
കൊരട്ടി: കേരള രാഷ്ട്രീയചരിത്രത്തിലെ മഹാരഥനായ പനമ്പിള്ളി ഗോവിന്ദ
മേനോന്റെ പ്രയത്നഫലമായി 1966ൽ ചാലക്കുടിയ്ക്കടുത്ത് കൊരട്ടിയിൽ 105 ഏക്കറിൽ നാനൂറോളം തൊഴിലാളികളുമായി ആരംഭിച്ച രാജ്യത്തെ ഏറ്റവും വലിയ അച്ചടിശാലകളിലൊന്നായ കേന്ദ്രസർക്കാർ സെക്യൂരിറ്റി പ്രസ്സ് അടച്ചുപൂട്ടാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷിയ്ക്ക് ബെന്നി ബഹനാൻ എം.പി. നിവേദനം നൽകി.
രാജ്യത്തെ പതിനേഴ് കേന്ദ്ര അച്ചടിശാലകളിൽ 12 എണ്ണം പൂട്ടുന്നതിനുള്ള നടപടിയുമായി കേന്ദ്രസർക്കാർ മന്നോട്ടുപോകവെയാണ് കൊരട്ടി പ്രസ്സിനുവേണ്ടി എം. പി. നിവേദനം നൽകിയത്. പൂട്ടുവീഴാനിരിയ്ക്കുന്ന ദക്ഷിണേന്ത്യയിലെ മൂന്ന് അച്ചടി ശാലകളിൽ ഒന്നാണ് കൊരട്ടിയിലേത്. തപാൽ വകുപ്പിനും സെയിൽസ് ടാക്സ്, റെയിൽവേ വകുപ്പുകൾക്കുള്ള ഫോറങ്ങളും ഫയലുകളും മറ്റുമാണ് ഇവിടെ അച്ചടിച്ചിരുന്നത്.
/sathyam/media/post_attachments/d8Xqb17RjbWuUL7lXnpH.jpeg)
എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചിരുന്ന ഈ അച്ചടിശാല പൂട്ടുന്നതിൽ നിന്നും മന്ത്രാലയം പിന്മാറണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ദേശീയപാതയോരത്തുള്ള വിലപിടിപ്പുള്ള ഈ ഭൂമി ഏറ്റെടുത്ത് കേരളത്തിൽ കായിക സാംസ്‌കാരിക സർവ്വകലാശാല തുടങ്ങണമെന്നുമാണ് ബെന്നി ബഹനാൻ നിവേദനത്തിൽ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us