എന്നോടു പറ, ഐ ലവ് യൂന്ന് ! പ്രണയദിനത്തിൽ കാലടി സംസ്‌കൃത സർവ്വകലാശാലയിൽ കെ.എസ്.യു. പ്രണയാഭ്യർത്ഥനാമത്സരം സംഘടിപ്പിക്കുന്നു

author-image
ജൂലി
Updated On
New Update

publive-image

കാലടി: പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ഫെബ്രുവരി 14 തിങ്കളാഴ്ച, വാലെന്റൈൻസ് ദിനത്തിൽ ക്യാമ്പസുകളിലെ പ്രണയനിമിഷങ്ങളെ ആത്മാർത്ഥ പ്രണയത്തിന്റെ ആഘോഷമാക്കുവാനൊരുങ്ങുകയാണ് പ്രണയാഭ്യർത്ഥനാമത്സരം സംഘടിപ്പിച്ച് കാലടി ശ്രീശങ്കരാ സർവ്വകലാശാലയിലെ കെ. എസ്.യു. കൂട്ടായ്മ. "എന്നോടു പറ, ഐ ലവ് യൂന്ന്.. എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലേയ്ക്ക് 30 സെക്കന്റിൽകവിയാത്ത വീഡിയോയാണ് അയക്കേണ്ടത്.

Advertisment

സർവ്വകലാശാലയിലെ കെ. എസ്. യു. യൂണിറ്റ് കമ്മിറ്റിയ്ക്ക് ലഭിക്കുന്ന വീഡിയോകൾ കെ.എസ്. യുവിന്റെ ഇൻസ്റ്റഗ്രാം പേജിൽ അപ് ലോഡ് ചെയ്യും. ഏറ്റവും കൂടുതൽ ലൈക്ക് ലഭിയ്ക്കുന്ന പ്രണയാഭ്യർത്ഥനയ്ക്ക് ക്യാഷ് പ്രൈസുണ്ട്. മത്സരത്തെക്കുറിച്ച് അറിഞ്ഞതുമുതൽ വിദ്യാത്ഥികൾക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ.എസ്.യു. ഭാരവാഹികൾ പറഞ്ഞു. വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്.

Advertisment