പെരുമ്പാവൂർ പട്ടണം ഇനി പിങ്ക് പോലീസിന്റെ നീരീക്ഷണവലയത്തിൽ

author-image
ജൂലി
Updated On
New Update

publive-image

പെരുമ്പാവൂർ: സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്ക് തടയിടാൻ സംസ്ഥാനത്തൊട്ടാകെ പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരിലും പട്രോളിംഗ് തുടങ്ങി. നഗരത്തിലെ പിങ്ക് പോലീസിന്റെ ഫ്ലാഗ് ഓഫ് എ.എസ്.പി. അനൂജ് പലിവാൽ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisment

രണ്ടു ടീമായി ആറംഗ വനിതാ പോലീസ് സംഘമാണ് നഗരത്തിലുണ്ടാവുക.
തിരക്കേറിയ റോഡുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ലേഡീസ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പിങ്ക് പോലീസിന്റെ സാന്നിധ്യ
മുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ജി. പി. എസ്. ട്രാക്കിംഗ് സംവിധാനത്തോടുകൂടിയ വാഹനമായതിനാൽ പരാതി ലഭിച്ച സ്ഥലം വേഗത്തിൽ കണ്ടെത്താൻ കഴിയും. പൊതുജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 1515-ൽ വിളിച്ച് പരാതികൾ അറിയിക്കാം.

Advertisment