New Update
/sathyam/media/post_attachments/TrvbA2qDYKp1LoWFHot6.jpeg)
കാലടി: എഴുപതിനാലാമത് മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പെരിയാറിന്റെ മധ്യഭാഗത്തു തുടങ്ങി. ഒഴുക്ക് പൂർണ്ണമല്ലാതെ കാടുകയറിക്കിടക്കുന്ന ശിവരാത്രി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രപരിസരം വെട്ടിത്തെളിച്ച് നിരപ്പാക്കുന്ന ജോലികൾ തുടങ്ങിയതായി ശിവരാത്രി ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Advertisment
കൊവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ ശിവരാത്രിയുടെ ഭാഗമായി ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്കായുള്ള സൗകര്യങ്ങൾ ഇത്തവണ ഉണ്ടായിരിക്കും. താന്നിപ്പുഴയിൽ നിന്നും കാലടിയിൽ നിന്നും ബലിതർപ്പണത്തിനായെത്തുന്ന ഭക്തർക്കായി പ്രത്യേക ജങ്കാർ സർവ്വീസുകൾ ഒരുക്കുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ഭക്തർക്ക് മണപ്പുറത്തേയ്ക്ക് പ്രവേശിക്കാനാവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us