പി.എസ്.എൽ.വി. വിക്ഷേപണത്തിന്റെ അപൂർവ്വദൃശ്യം മൊബൈലിൽ പകർത്തിയ രണ്ടാം ക്ലാസ്സുകാരൻ

author-image
ജൂലി
Updated On
New Update

publive-image

പൂഞ്ഞാർ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പി.എസ്.എല്‍.വി സി - 52 റോക്കറ്റിന്റെ ഇരുണ്ട ആകാശദൃശ്യം മൊബൈലിൽ പകർത്തിയ ഒരു കൊച്ചു മിടുക്കനെ പരിചയപ്പെടാം കോട്ടയം ജില്ലയിലെ പൂഞ്ഞാർ മേലുകാവിൽ ചെന്നാൽ. അരുവിത്തുറ സെയിന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിഷേക് ബിജുവിന് ഞായറാഴ്ച പുലർച്ചെ താൻ മൊബൈലിൽ പകർത്തിയ ദൃശ്യം രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ ഒരു നേട്ടത്തിന്റെ ചിത്രമാണെന്ന്
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

Advertisment

അച്ഛൻ വെള്ളാരംപാറയിൽ ബിജുവിനോടും അമ്മ രമ്യയോടുമൊപ്പം പതിവായി പുലർച്ചെ നടക്കാൻ പോകുന്ന ശീലം അഭിഷേകിനുമുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2400 അടിയോളം ഉയരമുള്ള ഭൂപ്രദേശമായ പൂഞ്ഞാർ. ചേന്നാട് ഭാഗത്തെത്തിയപ്പോഴാണ് പെട്ടെന്ന് ആകാശത്ത് അതിവേഗത്തിൽ പോകുന്ന നക്ഷത്രം പോലെ ഒരു കാഴ്ച അഭിഷേകിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മൊബൈലിൽ പകർത്തുകയായിരുന്നു. നിമിഷങ്ങൾക്കകം അത് മേഘത്തിൽ മറയുകയും ചെയ്തു.

publive-image

നടത്തം കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഇന്റർനെറ്റിൽ നോക്കിയപ്പോഴാണ് പുലർച്ചെ 5:59ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കപ്പെട്ട PSLV 52 - റോക്കറ്റിന്റെ ദൃശ്യമായിരുന്ന അഭിഷേകിന് കിട്ടിയതെന്ന് മനസ്സിലാകുന്നത്. 6.7നായിരുന്നു ഈ കാഴ്ച ചേന്നാട് ദൃശ്യമായത്. അഭിഷേക് മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ വാർത്തയായി; വൈറലായി.

Advertisment