ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മലപ്പുറത്ത് മുസ്ലിം സഹോദരന്റെ മരണത്തിൽ അനുശോചിച്ച് ഉത്സാവാഘോഷങ്ങൾ നിർത്തി ക്ഷേത്ര ഭരണ സമിതി. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടിൽ ഹൈദരിന്റെ മരണത്തോടെ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയത്.
Advertisment
ഉത്സത്തിന്റെ ചടങ്ങുകൾ മാത്രം നടത്തി. പതിവു പോലെ ഇക്കുറിയും ബാൻഡുകളും ശിങ്കാരിമേളങ്ങളും കലാരൂപങ്ങളുമൊക്കെയായി ഒട്ടേറെ വരവുകൾ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതെല്ലാം ഒഴിവാക്കി. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു.