/sathyam/media/post_attachments/3MiI8FeUTJ1QjoNX92li.jpeg)
ഒരിക്കലും കറണ്ട് പോകില്ല എന്ന് പറഞ്ഞ് എബിസി കേബിളുകൾ പാലായിൽ സ്ഥാപിച്ചശേഷം കറണ്ട് പോക്ക് ഒഴിഞ്ഞ നേരം പാലായിൽ ഇല്ല. ഇതിനുപിന്നിൽ എബിസി കേബിളുകൾ സ്ഥാപിച്ച ഇടപാടിലെ അഴിമതിയും, കെടുകാര്യസ്ഥതയും ആണെന്നാണ് വിദഗ്ധരോട് സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. 25 മീറ്ററിനിടയിൽ സപ്പോർട്ട് കൊടുത്ത് സ്ഥാപിക്കേണ്ട എബിസി കേബിളുകൾ നിലവിലുള്ള പോസ്റ്റുകളിലൂടെ വലിച്ചപ്പോൾ സപ്പോർട്ടിൻറെ അകലം കൂടുന്നതും, വിദഗ്ദരായ ജീവനക്കാരുടെ അഭാവത്തിൽ സബ് കോൺട്രാക്ടർമാരുടെ വൈദഗ്ധ്യം കുറഞ്ഞ ജീവനക്കാർ കേബിളുകൾ വലിച്ചപ്പോൾ ഉണ്ടായ അപാകതകളും ആണ് നിരന്തരമായി വൈദ്യുതി തടസ്സം ഉണ്ടാകുവാനുള്ള കാരണം.
പാലാ പ്രദേശത്തുള്ള സെക്ഷനുകളിൽ ഏറ്റവും അധികം ഉപഭോക്താക്കൾ പാലാ സെക്ഷനിൽ ആണ് ഉള്ളത്. എന്നാൽ ഇവിടെ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. ജീവനക്കാരുടെ എണ്ണത്തിനു പുറമേ ആധുനിക ഉപകരണങ്ങളും പാലാ സെക്ഷനിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ ജീവൻ പണയം വെച്ച് ജോലി ചെയ്യേണ്ടിവരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ ജനങ്ങളുടെ രോക്ഷത്തിന് ഇരയാകുന്നത് ഒരു നിത്യസംഭവമായി മാറുകയാണ്.
നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ കൊണ്ട് നടത്തിയ പണികളും, ഇതിനു പിന്നിലെ അഴിമതിയും മൂലം ജനങ്ങളും കെഎസ്ഇബി ജീവനക്കാരും പറയുന്ന സാഹചര്യമാണ് നിലവിൽ പാലായിൽ ഉള്ളത്. ഈ വിഷയത്തിൽ അടിയന്തരമായി ഒരു പരിഹാരം കാണുന്നതിനു വേണ്ടി എ ബി സി കേബിൾ പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഒരു വിവരാവകാശരേഖയിലൂടെ വൈദ്യുതി വകുപ്പിൽ നിന്നും ശേഖരിക്കുവാനും, പൂർത്തിയായി എന്ന് പറയുന്ന ഈ പദ്ധതിക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി ജനപക്ഷത്തു നിന്ന് പ്രശ്നപരിഹാരത്തിനു വേണ്ടി സമരമുഖം തുറക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുവാനും, വിവരാവകാശ രേഖയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ തയ്യാറാക്കുവാനും വിദഗ്ദരുടെ സഹായം തേടി കഴിഞ്ഞു. പതിനെട്ടാം തീയതി വിവരാവകാശ രേഖ സമർപ്പിക്കുകയും അതിന് മറുപടി കിട്ടുന്ന മുറയ്ക്ക് ഒരു തുറന്ന കത്തിലൂടെ ഈ പദ്ധതിക്ക് പിന്നിലെ അഴിമതികൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ജനങ്ങളെ അണിനിരത്തി സമരം ആരംഭിക്കുവാനും ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us