/sathyam/media/post_attachments/fmmaQZcxUKYcBNJBt4Rb.jpg)
അങ്ങാടിപ്പുറം: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചു. നിസ്വാർത്ഥമായ സോപാനസംഗീതോപാസനയിലൂടെ സുഖാലയമൊരുക്കി ആസ്വാദകമനസുകളിൽ ഭക്തിവർഷം ചൊരിഞ്ഞ ഗായകൻ ഞെരളത്ത് രാമപ്പൊതുവാൾ സ്മാരക സംഗീതോത്സവ വേദിയിലായിരുന്നു പുരസ്‌കാരദാനം. മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ എം. ആർ. മുരളി ഭാവഗായകന് മാന്ധാദ്രി പുരസ്കാരം സമ്മാനിച്ചു.
ഫെബ്രുവരി 16-നാണ് ഞെരളത്തിന്റെ ജന്മവാർഷികം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ചടങ്ങിന്. ഞെരളത്തിന്റെ സഹധർമിണി ലക്ഷ്മിക്കുട്ടി അമ്മ, ദേവസ്വം കമ്മിഷണർ എ.എൻ. നീലകണ്ഠൻ, ബോർഡ് അംഗം രാധ മാമ്പറ്റ, അസി. കമ്മിഷണർ വിനോദ് കുമാർ, ഡോ. എൻ.പി. വിജയകൃഷ്ണൻ, മൃദംഗവാദകൻ കുഴൽമന്ദം രാമകൃഷ്ണൻ, എക്സി. ഓഫിസർ ദിനേശ് പണിക്കർ തുടങ്ങിയവർ സന്നിഹിതരായ വേദിയിൽ, വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഗായകൻ പി. ജയചന്ദ്രൻ പറഞ്ഞു.
/sathyam/media/post_attachments/5LrATZe5QjGdctJS1ot9.jpg)
ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കർണാടിക് സംഗീതത്തെക്കുറിച്ചും പൊതുവേദിയിൽ ചില സംഗീതജ്ഞർ വിവരക്കേട് പറയുന്നതിന് സാക്ഷിയായ അനുഭവങ്ങളും ജയചന്ദ്രൻ വിവരിച്ചു. ഓരോ പുരസ്കാരങ്ങളും ശ്രോതാക്കൾ നൽകുന്നതാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രനടയിൽ വരാനും പ്രാർത്ഥിക്കാനും കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ജയചന്ദ്രൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us