/sathyam/media/post_attachments/Q26VnXlk0aUscMPOUlpg.jpeg)
പെരുമ്പാവൂർ: രാസമൂലകങ്ങളുടെ ആവര്‍ത്തന പട്ടിക ഏറ്റവും വേഗത്തില്‍ കാണാതെ ചൊല്ലി,
പതിനാറുകാരി അലീന ബേബി മരോട്ടിക്കുടിയിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. ഈ അപൂർവ നേട്ടത്തിനുടമയായ അലീന കൂടാലപ്പാട് സ്വദേശിനിയാണ്.
11.35 സെക്കന്റുകൊണ്ട് ഒറ്റശ്വാസത്തിൽ കാണാതെചൊല്ലിത്തീർത്താണ്
നേട്ടം കരസ്ഥമാക്കിയത്.
16 വയസ്സിൽ താഴെയുള്ളവർക്കുള്ള വിഭാഗത്തിൽ പങ്കെടുത്താണ് അലീന ഈ റെക്കോഡിനുടമയായത്. പഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന അലീന കാലടി ചെങ്ങൽ സെൻ്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൂടാലപ്പാട് പൂരം കവലക്ക് സമീപം മരോട്ടിക്കുടി വീട്ടിൽ ബേബി ജൂലി ദമ്പതികളുടെ മകളാണ്.